Saturday, November 2, 2024

Top 5 This Week

Related Posts

രക്തദാനസേന രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.

രക്തദാനസേന രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൊല്ലം : സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം പ്രമാണിച്ച് ജനകീയ രക്തദാനസേന ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  മുതൽ ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം വരെ ജീവിനിലേക്കുള്ള തുള്ളികൾ എന്ന ഹാഷ്ടാഗോട് കൂടിജീവനിലേക്കുള്ള തുള്ളികൾ സന്തോഷത്തിലേക്കുള്ള ഒഴുക്കിലേക്ക് നയിക്കുന്നു എന്ന ആപ്‌ത വാക്യത്തിൽ  ലോകംഒ ട്ടാകെ നത്തുന്ന ക്യാമ്പെയിന്റെ  കൊല്ലം ജില്ല തല ഉദ്ഘാടനം  നൗഷാദ് എം എൽ എ  കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ നടത്തിയ രക്ത ദാന ക്യാമ്പിൽ ഉദ്ഘാടനം ചെയ്തു. മെഡിസിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ചീഫ് സന്തോഷ്, ഡോക്ടർ  ഇമ്രാൻ എന്നിവർ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് മൂന്ന് രക്തദാന  ക്യാമ്പുകൾ സംഘടിപ്പിച്ചു. മെഡിസിറ്റിയിൽ  സംഘടിപ്പിച്ച ക്യാമ്പിന് ജില്ലാ കോഡിനേറ്റർമാരായ റജീന മുസ്തഫ, ശിഹാബുദ്ദീൻ കണ്ണനല്ലൂർ എന്നിവർ നേതൃത്വം നൽകി. പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ജീവനം കാൻസർ സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന  ക്യാമ്പിൽ  കോഡിനേറ്റർ ഷിജോ നേതൃത്വം നൽകി. ജില്ലാ ഹോസ്പിറ്റലുമായി ചേർന്ന്  വലിയഴിക്കൽ വാട്സ്ആപ്പ് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന് ജില്ലാ ചീഫ് കോർഡിനേറ്റർ സന്തോഷ് തൊടിയൂർ, കോഡിനേറ്റർമാരായ അശ്വതി അനിൽ, രതീഷ് കരുനാഗപ്പള്ളി,  ദേവൻ ജനനി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles