Thursday, December 26, 2024

Top 5 This Week

Related Posts

യൂത്ത് കോൺഗ്രസ്സ് ഹൈവേ ഉപരോധിച്ചു. ഭാരവാഹികളെ അറസ്റ്റ് ചെയ്തു.

യൂത്ത് കോൺഗ്രസ്സ് ഹൈവേ ഉപരോധിച്ചു. ഭാരവാഹികളെ അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി: തിരുവനന്തപുരത്ത് പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും ഹൈവേ ഉപരോധിക്കലും നടന്നു. 

പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ്ബഷീർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ ഷഫീഖ് കാട്ടയ്യം, എ. ഷഹനാസ്, നിയോജകമണ്ഡലം ഭാരവാഹികളായ ഫഹദ്, കല്ലൂർ വിഷ്ണു,മണ്ഡലം പ്രസിഡന്റ്മാരായ ഷമീം പൂവണ്ണാൽ,അജീഷ് എന്നിവരെ അറസ്റ്റ്‌ ചെയ്തു . പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.കേരളത്തിൽ നടക്കുന്ന പിൻ വാതിൽ നിയമനങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഇർഷാദ് ബഷീർ അറിയിച്ചു.ജില്ലാ വൈസ്പ്രസിഡന്റ്മാരായ കാർത്തിക്ശശി,റിയാസ്റഷീദ്, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് ക്ലാപ്പന,സിംലാൽ,കെ.വി. വിഷ്ണുദേവ് സാബു,ഷംനാദ് ഷാജഹാൻ കെ.എസ്.യു ജില്ലാ കോ ഓർഡിനേറ്റർ അൻഷാദ് നിയോജകമണ്ഡലം ഭാരവാഹികളായ ഫഹദ്തറയിൽ,ഹരിലാൽ മുരുകാലയം,ആസാദ്മാംമൂട്,മുനമ്പത്ത് വാഹിദ് അൽത്താഫ്,ശ്രീ ശബരി അമാൻക്ലാപ്പന, ഷാജഹാൻ വെളുത്തമണൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles