നരേന്ദ്ര മോദി മികച്ച നേതാവ് ; രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ല, ഏകീകൃത കുർബാന വിഷയത്തിൽ സഭ പിളരില്ല. മുസ്ലിംകളിൽ ചിലർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുണ്ട്. കേരളത്തിൽ ബിജെപിയും ഓപ്ഷനാണ്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിൽ എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അഭിമുഖം വിവാദമാകുന്നു
സഭയെ ഞെട്ടിച്ച ഏകീകൃത കുർബാന വിഷയത്തിൽ വിമതരെ സഹായിക്കുന്നത് നിക്ഷിപത് താലപര്യക്കാരാണെന്നും അവർക്ക് സാമ്പത്തിക പിന്തുണയും മറ്റ് സമുദായങ്ങളിലെ തീവ്രവാദികളുടെ സഹായവും ഉണ്ടാകാമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി.
അതെ, അത് എല്ലാവരെയും ഞെട്ടിച്ചു. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലായിരുന്നു. ചിലർ എന്തുവിലകൊടുത്തും വിജയിക്കാൻ ആഗ്രഹിക്കുന്നു – ക്രിസ്തീയ മൂല്യങ്ങളുടെ ചെലവിൽ പോലും. സമൂഹത്തിലെ ചില നിക്ഷിപ്ത താൽപ്പര്യങ്ങൾ ഈ വിമതരെ സഭയ്ക്കെതിരായ നിലപാട് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അവർക്ക് പുറത്തുനിന്നുള്ള സാമ്പത്തിക പിന്തുണയുണ്ട്. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ചില തീവ്രവാദ ഘടകങ്ങളും അവർക്ക് പിന്നിൽ ഉണ്ടാകാം.
പ്രധാന മന്ത്രി നല്ല നേതാവാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തുന്നതിൽ അദ്ദേഹം കാര്യക്ഷമായി പ്രവർത്തിച്ചു. ആളുകൾക്കിടയിൽ സുരക്ഷിതത്വബോധമുണ്ട്. ക്രിസ്ത്യാനികൾക്ക് ഇപ്പോൾ അരക്ഷിതാവസ്ഥയില്ലെന്നും കർദിനാൽ പറഞ്ഞു. ബിജെപിയുടെ ആദ്യ ഭരണകാലത്ത് നിരവധി സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. ഞങ്ങൾ വിഷയം അവതരിപ്പിക്കുകയും ക്രിസ്ത്യൻ സമൂഹം ഇന്ത്യൻ സമൂഹത്തിനായി ചെയ്ത സേവനങ്ങളെക്കുറിച്ച് ബിജെപിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ പ്രധാനമന്ത്രിക്ക് ഒരു കത്ത് പോലും എഴുതി.
ആട്ടിയോടിക്കപ്പെടുമെന്ന് മുസ്ലിംകൾ ഭയപ്പെടുന്നത് അത് മുസ്ലിം രാജ്യങ്ങളിലെ മറ്റു സമുദായങ്ങളുടെ അവസ്ഥയെ അടസ്ഥാനമാക്കിയാണ്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനു നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൽ
കഴിഞ്ഞ 40-50 വർഷമായി തുടരുന്ന സംവാദങ്ങളിലൂടെയാണ സഭയ്ക്ക് ഏകീകൃത കുർബാന എന്ന നിലപാടിലെത്തിയത്. എല്ലാവരും ചേർന്ന് എടുത്ത തീരുമാനത്തെ ധിക്കരിക്കുന്നത് നല്ല കാര്യമല്ല. ഈ സാഹചര്യം സൃഷ്ടിച്ചത് സഭയല്ല, മറിച്ച് ആക്ടിവിസ്റ്റ് ചിന്താഗതിയുള്ള പുരോഹിതരുടെ നേതൃത്വത്തിലാണ്.
റബ്ബറിന് കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാൽ ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ സംബന്ധിച്ച ചോദ്ത്തിന് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നായിരുന്നു ഉത്തരം. പുരോഹിതന്മാർക്ക് അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ബിഷപ്പ് പാംപ്ലാനി കർഷകരുടെ വികാരമാണ് പ്രകടിപ്പിച്ചത്.
എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും സഭയ്ക്ക് പ്രതിബദ്ധതയില്ല. സഭയ്ക്ക് രാഷ്ട്രീയമില്ല, പക്ഷേ ജനങ്ങൾക്കുണ്ട്. ഔദ്യോഗികമായി, ബിജെപിക്കോ ഏതെങ്കിലും പ്രത്യേക പാർട്ടിക്കോ വോട്ടുചെയ്യാൻ ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ വിശ്വാസികളെ ഉപദേശിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടി അവർക്കുള്ള ഇടം കണ്ടാൽ ഭാഗ്യം പരീക്ഷിക്കുന്നത് സ്വാഭാവികമല്ലേ
ക്രിസ്ത്യൻ സമൂഹം ബിജെപി യോട് കൂടുതൽ അടുക്കുന്നേല്ലേ എന്ന ചോദ്യത്തിന് ഇത് എല്ലാ സമുദായത്തിലു സംഭവിക്കുന്നുണ്ടെന്ന് കർദിനാൽ പരഞ്ഞു. നായർ സമുദായത്തിനും കോൺഗ്രസിനോട് നേരത്തെ പ്രത്യേക പരിഗണനയുണ്ടായിരുന്നു. എന്നാൽ ആ അടുപ്പം ക്രമാനുഗതമായി കുറഞ്ഞു. ഒരു വിഭാഗം ഇടതുപക്ഷത്തോട് കൂറ് മാറ്റി, കാരണം അതാണ് മറ്റൊരു പോംവഴി. ഇടതുപക്ഷ പാർട്ടികളും ചില സന്ദർഭങ്ങളിൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അതിനാൽ, ആളുകൾ മറ്റ് ഓപ്ഷനുകൾ തേടുന്നത് സ്വാഭാവികമാണ്. ഇപ്പോൾ, ആളുകൾ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം.
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ അവിശ്വാസം വർദ്ധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഉദാഹരണത്തിന്? പെൺകുട്ടികളെ വശീകരിക്കുന്ന സംഭവങ്ങൾ. ലൗ ജിഹാദ് എന്ന പദം മറ്റുള്ളവരെ പ്രകോപിപ്പിച്ചേക്കാവുന്ന സെൻസിറ്റീവ് പദമാണിത്. അതുകൊണ്ട് ഞാൻ അത് ഉപയോഗിക്കില്ല. എന്നാൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നു എന്നത് വസ്തുതയാണ്. അത് മുസ്ലീം സമുദായത്തിന്റെ മൊത്തത്തിലുള്ള നയമല്ല. പക്ഷേ, സമൂഹത്തിലെ ചിലർ അത് ചെയ്യുന്നുണ്ട്.
തെറ്റിദ്ധാരണകൾ നീക്കാൻ ക്രൈസ്തവ സമൂഹവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഏത് ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്. എന്നാൽ സമൂഹത്തിലെ ഈ തീവ്രവാദ ഘടകങ്ങളെ അവർ തന്നെ ഭയക്കുമ്പോൾ ചർച്ചക്ക് എന്താണ് അർത്ഥം? കർദിനാൽ ചോദിച്ചു.
മുസ്ലീം സമുദായത്തിന്റെ സ്വാധീനം വർധിച്ചപ്പോൾ കേരള സമൂഹത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാധാന്യം കുറഞ്ഞു എന്നൊരു ധാരണയുണ്ടെന്നും കർദിനാൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്കിലേക്ക് നോക്കുന്നത് കൊണ്ടാവാം. ക്രിസ്ത്യൻ-മുസ്ലിം വേർതിരിവില്ല. എന്നാൽ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം അത് ആഗ്രഹിക്കുന്നു എന്നാണ് കർദിനാൾ അഭിപ്രായപ്പെടുന്നത്.