‘ശിക്ഷ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് മരവിപ്പിച്ചു അതുവരെ രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
”എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമം?’ വന്നത്
എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം അപകീർത്തികരമെന്നു കാണിച്ച് നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ ഹർജിയിലാണ് സൂറത്ത്് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി. അപ്പീൽ നൽകാൻ അവസരം നൽകി ശിക്ഷ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് മരവിപ്പിച്ചു അതുവരെ രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. വിധി പറയുമ്പോൾ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ലളിത് മോദി തുടങ്ങിയവർക്കൊപ്പം നരേന്ദ്രമോദിയെയും രാഹുൽ വിമർശിച്ചു. പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.