Wednesday, December 25, 2024

Top 5 This Week

Related Posts

മെത്രാപ്പോലീത്ത സ്ഥാനം ശുശ്രൂഷാ ജീവിതത്തിലേക്കുള്ള വിളി: മാർ തിയഡോഷ്യസ്

മൂവാറ്റുപുഴ: ക്രൈസ്തവ സഭകളിലെ പ്രധാന ശുശ്രൂഷകരാണ് മെത്രാപ്പോലീത്താമാരെന്നും ശുശ്രൂഷാ സന്നഗ്ദതയും ക്രിസ്തീയ ജീവിതമൂല്യങ്ങൾ ഉയർപ്പിടിച്ചു കൊണ്ടുള്ള ജീവിത സാക്ഷ്യവുമാണ് സഭാ ജീവിതത്തിന്റെ മുഖമുദ്രയായിരിക്കേണ്ടതെന്നും .യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത.

നവാഭിഷിക്തനായ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ അരമനയിൽ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട കൊച്ചു പറമ്പിൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയെ ഭദ്രാസന മെത്രാപ്പോലീത്തായും വൈദീകരും സഭാ വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

കത്തീഡ്രലിലെ പ്രാർത്ഥനാനന്തരം നടന്ന സ്വീകരണ സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി..പി.എൽദോസ്, പ്രൊഫ. ഡോ. എം.പി.മത്തായി, വാർഡ് കൗൺസിലർ രാജശ്രീ രാജു, റവ.ഫാ.മാത്യൂസ് കാഞ്ഞിരംപാറ, ഫാ.ഷിബു കുര്യൻ, മിനി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രാസന സെക്രട്ടറി.റവ.ഫാ. എബ്രഹാം കാരാമേൽ സ്വാഗതവും റവ.ഫാ.ജോയി തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles