Wednesday, December 25, 2024

Top 5 This Week

Related Posts

മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഭക്ഷണശാലകൾ പൂട്ടും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഫെബ്രുവരി ഒന്നു മുതൽ പ്രവർത്തിക്കാനാകില്ലെന്നു മന്ത്രി വീണാ ജോർജ്. എല്ലാ തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണു വേണ്ടതെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതും വ്യാജമായതുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ സ്ഥാപനം പൂട്ടും. പരിശോധന നടത്തുമ്പോൾ പൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles