Wednesday, December 25, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴയിൽ ഹർത്താൽ പൂർണം ; നഗരസഭാ ചെയർമാനെ ബഹിഷ്‌കരിക്കാൻ തീരുമാനം

മൂവാറ്റുപുഴ നഗരസഭയുടെ വ്യാപാര സമുച്ചയങ്ങളിലെ മുറികൾക്ക് വാടക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂര്ഞണം. നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പെട കടകൾ തുറന്നില്ല.

ഹർത്താലിന്റെ ഭാഗമായി മാർച്ചന്റ്‌സ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വ്യാപാരികളാണ് പങ്കെടുത്തത്. നഗരം ചുറ്റി നഗരസഭ ഓഫീസിനു മുന്നിലേക്കു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടർന്നു വ്യാപാരികൾ ഓഫീസുമുന്നിൽ ഉപരോധം ഏർപ്പെടുത്തി. ഉപരോധസമരം വ്യാപാരി വ്യവസായി മർച്ചൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയേറ്റംഗം അഡ്വക്കേറ്റ് എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാനെ വ്യാപാരികൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപരോധസമരത്തിൽ മൂവാറ്റുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് അജ്മൽ ചക്കുങ്കൽ അധ്യക്ഷത വഹിച്ചു.
യൂത്ത് വിങ്് പ്രസിഡൻറ് ആരിഫ് പി വി എം, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് നിഷാദ് ,ട്രഷറർ കമർ , അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പി എ കബീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ പ്രമീള ഗിരീഷ്‌കുമാർ, കെ ജി അനിൽകുമാർ,് അരുൺ പി മോഹനൻ, തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles