Thursday, December 26, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസിന്റെ ഉജ്വല റാലി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ്സിന്റെ ഉജ്വല പ്രകടനം. നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.

കാവടിയാട്ടം, ബാന്റ് മേളം. ചെണ്ടമേള തുടങ്ങിയവ റാലിക്ക് കൊഴുപ്പേകി.
നെഹ്‌റു പാർക്കിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കെ.എസ്.ആർ.ടി.സി സിബസ്റ്റാൻഡിനു സമീപം ജോയി മാളിയേക്കൽ നഗറിൽ സമാപിച്ചു
സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് റാലി കച്ചേരിത്താഴത്ത് എത്തിയപ്പോൾ

നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കുവർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു,
ഡീൻ കുര്യാക്കോസ് എം.പി, മാത്യം കുഴൽ നാടൻ എം എൽ എ, ജയ്‌സൺ ജോസഫ്. കെ.പി.ജോയി, നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, അഡ്വ. ആബിദ് അലി, സമീർ ക്രോണിക്കൽ. മുഹമ്മദ് റഫീക്ക്, ഷെഫാൻ വി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

ഗതാഗതക്കുരുക്കിൽ നഗരം വലഞ്ഞു

യൂത്ത്് കോൺഗ്രസ് റാലി നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്. എം.സി. റോഡിൽ കോട്ടയം റോഡ്. തൊടുപുഴ റോഡ്, എറണാകുളം, പെരുമ്പാവൂർ റോഡ് എല്ലാം മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റാലിയോടനുബന്ധിച്ച് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിരുന്നില്ല. ഉപറോഡുകളും സ്തംഭിച്ചതോടെ ഏറെ പണിപ്പെട്ടാണ് പോലീസ് ഗതാഗതം തടസ്സം ഒഴിവാക്കിയത്. ഇതിനിടെ മഴയും പെയ്തതോടെ യാത്രക്കാർ ശരിക്കും വലഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles