മൂവാറ്റുപുഴ : മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള മയക്ക് മരുന്ന് മാഫിയാസംഘങ്ങളുടെ പ്രവർത്തനം തടയാൻ നടപടിയെടുക്കണമെന്നു ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനവും സേവനവും മെച്ചപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പും സർക്കാരും ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ തയ്യാറാകണമെന്നും
ഡിവൈഎഫ്‌ഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി മൂസ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അനീഷ് സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെ എൻ ജയപ്രകാശ്, എം എ റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.23 അംഗ ബ്ലോക്ക് കമ്മിറ്റിയേയും ഒമ്പത് അംഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.ഭാരവാഹികൾ: ഫെബിൻ പി മൂസ (പ്രസിഡന്റ്) ജഗൻ ജോഷി, അൻസൽ മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ) അനീഷ് എം മാത്യൂ (സെക്രട്ടറി) എസ് പ്രശാന്ത്, എൽദോസ് ജോയി (ജോയിന്റ് സെക്രട്ടറിമാർ) എം എ റിയാസ് ഖാൻ (ട്രഷറർ).’