Thursday, December 26, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ കെ.എസ്.ടി.പി ഡിവിഷൻ ഓഫീസ് ആലുവയ്ക്കു മാറ്റുന്നു ; പ്രതിഷേധം ഉയരുന്നു

മൂവാറ്റുപുഴ : രണ്ടു പതിറ്റാണ്ടായി മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന കെ.എസ്.ടി.പി ഡിവിഷൻ ഓഫീസ് മൂവാറ്റുപുഴയിൽനിന്നു ആലുവയ്ക്കുമാറ്റാൻ തീരുമാനം. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കായി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് ചേർ്ന്നു പ്രവർത്തിക്കുന്ന എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയമാണ് മാറ്റുന്നതിനു കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഉത്തരവിട്ടിരിക്കുന്നത്്. റസ്റ്റ് ഹൗസ് മന്ദിരം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു സർക്കാർ അനുമതി നൽകിയതിന്റെ മറവിലാണ് മൂവാറ്റുപുഴയിൽനിന്നു ഡിവിഷൻ ഓഫീസ് മാറ്റുന്നതിനു നടപടിയായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ കക്കടശ്ശേരി കാളിയാർ റോഡ്, മൂവാറ്റുപുഴ തേനി റോഡ്, പെരുവ പെരുവും മുഴി റോഡ്, ഇടുക്കി ജില്ലയിലെ പൈനാവ് താന്നിക്കണ്ടം -അശോക കവല റോഡ്, ചെമ്മണ്ണാർ- ഗ്യാപ്പ് റോഡ്, നെയ്യാശ്ശേരി തോക്കുംബസാടിൽ റോഡ്, തുടങ്ങിയ ജോലികൾ ഈ ഡിവിഷൻ ഓഫീസിന്റെ കീഴിൽ നടക്കുന്നുണ്ട്.
മൂവാറ്റുപുഴ അങ്കമാലി, അങ്കമാലി – തൊടുപുഴ, മൂവാറ്റുപുഴ- ചെങ്ങന്നൂർ, ചെങ്ങന്നൂർ- ഏറ്റുമാനൂർ തുടങ്ങിയ വൻകിട റോഡ് വികസനം നടപ്പിലാക്കിയത്്് ഈ ഡിവിഷന്റെ ചുമതലയിലാണ്. ഒരു എക്‌സിക്യൂട്ടീവ് എൻജിനീയറും ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറും അഞ്ച് അസിസ്റ്റന്റ് എൻജിനീയർമാരും ഉൾപ്പെടെ 23 മറ്റു ജീവനക്കാരും ഉണ്ട്്്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്്് പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് നിർമാണത്തിനു ഭരണാനുമതി ലഭ്യമായിരിക്കെ കെ.എസ്.ടി.പി. ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റണമെന്ന്് നിർദേശമുണ്ടായിരുന്നു.മൂവാറ്റുപുഴയിൽതന്നെ വാടകയ്ക്ക് കെട്ടിടം എടുത്ത് പ്രവർത്തിക്കുന്നതിനും തടസ്സമില്ലെന്നാണ് ചൂണ്ടികാണിക്കു്ന്നത്.

കെ.എസ്.ടി.പി ഓഫീസ് ആലുവയ്ക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു
കെ.എസ്.ടി.പി. ഡിവിഷൻ ഓഫീസ് ആലുവയിലേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ ജി ഒ എ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഡി.ഉല്ലാസ് , സെക്രട്ടറി സുനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഓഫീസ് മൂവാറ്റുപുഴയിൽ നിലനിർത്തുന്നതിന് ശക്തമായ പ്രക്ഷോഭ പരിപാടികൾ കെ ജി.ഒ.എ യുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles