Thursday, December 26, 2024

Top 5 This Week

Related Posts

മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (93) നിര്യാതനായി

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (93) നിര്യാതനായി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചങ്ങനാശേരി സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.15 -ഓടെയായിരുന്നു മരണം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.

1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമിൽ വച്ച് പോൾ ആറാമൻ പാപ്പായിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12-നായിരുന്നു സ്ഥാനാരോഹണം.

മാർ ആന്റണി പടിയറ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം.

1993 മുതൽ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതൽ 1998വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു. 2007 മാർച്ച് 19ന് മാർ ജോസഫ് പൗവത്തിൽ വിരമിച്ചു. ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷൻ ഇടവകയിൽ പൗവത്തിൽ കുടുംബത്തിൽ 1930 ഓഗസ്റ്റ് 14-നായിരുന്നു ജനനം. 1962 ഒക്ടോബർ മൂന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles