Friday, November 1, 2024

Top 5 This Week

Related Posts

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം കലക്കാൻ ഗുണ്ടകളുമെത്തി ; നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റു

കൊച്ചി : മുസ്ലിം ലീഗ് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ അപ്രതീക്ഷിതമായ ആക്രമണമാണ് നടന്നത. ജില്ലാ കൗൺസിലിലേക്ക് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് 130 ഓളം പ്രതിനിധികളാണ് കളമശ്ശേരി പൊതുമരാമത്ത വകുപ്പ് ഹാളിൽ ശനിയാഴ്ച സംഘടനാ തിരഞ്ഞെടുപ്പിനുവേണ്ടി ഒത്തുകൂടിയത്. ഉച്ചയ്ക്ക് രണ്ടിനു ചേരേണ്ട സമ്മേളനം ഗ്രൂപ്പുകൾ തമ്മിൽ ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ധാരണയാകാത്തതിനാൽ 4.30 ഓടെയാണ് ആരംഭിച്ചത്. പൊടുന്നനെയാണ് ബഹളവും ഗുണ്ടാക്രമണവും അരങ്ങേറിയത്. സംഘടിച്ചെത്തിയവർ നേതാക്കളെയും കൗൺസിൽ അംഗങ്ങളെയും കൈയേറ്റം ചെയ്തു.

യോഗ ഹാളിലെ കസേരകൾ അടിച്ചുടച്ചു. ആക്രമണം നടക്കുമ്പോൾ റിട്ടേണിങ് ഓഫീസമാരായ സി.എച്ച്. റഷീദ്, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ടി.എ.അഹമ്മദ് കബീർ അടക്കം ഉള്ളവർ യോഗത്തിലുണ്ടായിരുന്നു. കൗൺസിലിൽ അക്രമം ഉണ്ടായതോടെ അംഗങ്ങൾ ഏറെയും ഭയന്നു. അടികൊള്ളാതെ പലരും ഓടിരക്ഷപ്പെട്ടു. ആക്രമണ ദൃശ്്യം ചില കൗൺസിൽ അംഗങ്ങൾ ചിത്രീകരിച്ചെങ്കിലും മൊബൈൽ അക്രമികൾ വാങ്ങി എറിഞ്ഞുടച്ചതായി പരാതിയുണ്ട്്. ചിലരെ തടഞ്ഞുവച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.

മുൻ എംഎൽഎ ടി.എ. അഹമ്മദ് കബീറിന്റെയും, മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നേതൃത്വത്തിൽ ശക്തമായ വിഭാഗീയത നിലനിലക്കുന്ന ജില്ലയിൽ ഇരു വിഭാഗത്തിലും ഉൾപ്പെട്ട നേതാക്കൾ ഭാരവാഹികളുടെ വീതംവയ്പ സംബന്ധിച്ച് പലകുറി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് ഭരണഘടനാ പ്രകാരം തിരഞ്ഞെടുപ്പാണ് പോംവഴി. ഇതനുസരിച്ച് തിരഞ്ഞെടുപ്പിനായി യോഗം ചേരുന്നതിനു റിട്ടേണിങ് ഓഫീസർമാർ മുന്നോട്ടുപോകവെയാണ് വി.കെ.ഇബ്രാഹിംകുഞ്ഞിനെ പിന്തുണക്കുന്ന കോതമംഗലത്തുനിന്നുള്ള ഒരു വിഭാഗം യോഗഹാളിലേക്കു കടന്നുവന്നത്.

ഇരു ഗ്രൂപ്പുകളും തമമിൽ തർക്കം ഉടലെടുത്തതിനാൽ കോതമംഗലത്ത് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇബ്രാഹിംകുഞ്ഞ് വിഭാഗക്കാർ ഇവിടെ പ്ര്‌ത്യേക യോഗം ചേർന്ന് തിരഞ്ഞെടുപ്പ് നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഇവർ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് യോഗത്തിനെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്്്്്്.
വിവരമറിഞ്ഞ് കളമശ്ശേരി പോലിസ് സ്ഥലത്ത് എത്തിയതോടെ ഏതാനുംപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ടുപേരെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ആൽവിൻ ആന്റണി, ഷാജി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ മുസ്ലിം ലീഗുമായി ബന്ധമില്ലാത്തവരാണെന്നും ആക്രമണത്തിനെത്തിയ ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്നും അഹമ്മദ് കബീർ വിഭാഗം പറയുന്നു.

ഇക്കുറി സംസ്ഥാത്ത് മുസ്ലിം ലീഗ് മാതൃകാപരമായാണ് മെമ്പർഷിപ്പ് കാംപയിൻ പൂർത്തീകരിച്ചത്. ഓൺലൈനായി നടത്തിയ മെമ്പർഷിപ്പ് വിതരണം വ്യേജമായി ആളുകളെ ചേർക്കുന്നത് തടഞ്ഞു. തുടർന്ന് ശാഖ- പഞ്ചായത്ത്്, നിയോജക മണ്്ഡലം തല തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം ചേർന്നത്. വിഭാഗീയ രൂക്ഷമായ പാർട്ടിയിൽ തഴെ തലത്തിൽ സമവായവും, സമവായം വിജയിക്കാത്തിടത്ത്് തിരഞ്ഞെടുപ്പും നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ജില്ലയിൽ പല നിയോജക മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ നിശ്ചയിച്ചത്. കോതമംഗലം നിയോജക മണ്ഡലത്തിൽ മാത്രം തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായില്ല. ജില്ലാ കൗൺസിലിൽ 130 ഓളെ പ്രതിനിധികളാണ് തിരഞ്ഞടുക്കപ്പൈട്ടത്. ഭൂരിഭാഗം കൗൺസിലർമാരും അഹമ്മദ് കബീർ പക്ഷത്തുള്ളവരാണെന്നാണ് അറിയുന്നത്. അതുകൊണ്ട് മുൻകാലത്തേതുപോലെ മുഖ്യഭാരവഹിത്വം പങ്കുവയ്ക്കാൻ ഈ വിഭാഗം തയ്യാറായില്ല. കഴിഞ്ഞ കുറച്ചുകാലമായി ജില്ലാ പ്രസിഡന്റ, ജനറൽ സെക്രട്ടറി സ്ഥാനം ഇരു ഗ്രൂപ്പുകളും വീതംവയ്ക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു ജനറൽസെക്രട്ടറി സഥാനം വി.ഇ. അബ്ദുൽ ഗഫൂർ രാജിവച്ചതോടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനം ഒരു പക്ഷത്തായി മാറിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ മകൻ കൂടിയായ അബ്ദുൽ ഗഫൂറിനെ വീണ്ടും മുഖ്യസ്ഥാനത്തുകൊണ്ടുവരുന്നതിനെ അഹമ്മദ് കബീർ പക്ഷം എതിർത്തതാണ് സമവായ ചർച്ച അലസ്സിപ്പിരിയാൻ പ്രധാന കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പ്രശ്‌നം സംസ്ഥാന മുസ്ലിം ലീഗിനു വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles