Tuesday, December 24, 2024

Top 5 This Week

Related Posts

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രി കോടതി തള്ളി ; അഭിമാനകരമായ രാഷ്ട്രീയ പ്രവർത്തനം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരൻ സ്വയം ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി പിൻവലിച്ചതോടൊപ്പം ഹൈക്കോടതിയ സമീപിക്കാന അനുവദിക്കണമെന്നും ഹർജിക്കാരന്റെ ആവശ്യം സുപ്രിംകോടതി ്അനുവദിച്ചു. സംഘ് പരിവാർകാരനായ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർ്ഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്വി എന്ന ജിതേന്ദ്ര നാരായണ സിങ് ത്യാഗി സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സനാദുയിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാർഥികൾ വോട്ടുതേടാൻ പാടില്ല. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പടെ ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ കൊടിയിൽ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ തുടങ്ങിയ പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ സുപ്രികോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവർത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും, ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കിൽ താമര ചിഹ്നമുള്ള ബിജെപിയെയും നിരോധിക്കണമെന്് മുസ്ലിം ലീഗ് വാദിച്ചു. താമര ചിഹ്നം അത് മതവുമായി ബന്ധപെട്ടതാണ് എന്ന് മുസ്ലിം ലീഗ് കോടതിയിൽ വാദിച്ചിരുന്നു. ഹരജിയിൽ നേരത്തെ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിച്ചത്. രണ്ടു പാർട്ടികളെ മാത്രം നിരോധിക്കണമെന്ന് പറയാന് കാരണമെന്താണെന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

ലീഗിന് വേണ്ടി സീനിയർ അഡ്വക്കേറ്റ് ദുഷ്യൻ ദാവെ,അഡ്വക്കേറ്റ് ഹാരിസ് ബീരാൻ,അഡ്വക്കേറ്റ് മുഹമ്മദ് ഷാഹ് തുടങ്ങിയവരാണ് കേസിൽ ഹാജരായിരുന്നത്. പരാജയം മുന്നില് കണ്ടാണ് ഹർജി പിൻവലിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.

ഒരോ മുസ്ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണ്. നമ്മുടെ അസ്ത്വിത്തത്തെയും നിലനിൽപ്പിനെയും ചോദ്യം ചെയ്തവർ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മൾ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും. എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles