Thursday, December 26, 2024

Top 5 This Week

Related Posts

മുസ്ലിം ലീഗിനു തലവേദനയായി വീണ്ടും പി.വി.അബ്ദുൽ വഹാബ് എം.പി

മുസ്ലിം ലീഗ് രാജ്യസഭാ അംഗവും ദേശീയ ട്രഷറുമായ പി.വി.അബ്ദുൽ വഹാബ് കേന്ദ്ര മന്തിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ചതിൽ മുസ്ലിം ലീഗ് അണികളിൽ കടുത്ത പ്രതിഷേധം. തുടർച്ചയായി പാർട്ടിക്കു തലവേദന സൃഷ്ടിക്കുന്ന അബ്ദുൽ വഹാബിനെതിരെ നടപടി എടുക്കണമെന്നാണ് പൊതുവെ അഭിപ്രായം.

പി.വി അബ്ദുൽ വഹാബ് എം.പിയുടെ നടപടിയോട് പാർട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചത് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം പുറത്തുവന്നതോടെയാണ്.

”കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പി നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും”, എന്നിങ്ങനെയാണ് വാർത്ത കുറിപ്പിൽ പറയുന്നത്.

വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്നാണ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടത്. മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആണ് വഹാബ് രാജ്യസഭയിൽ പറഞ്ഞത്. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. ഇതായിരുന്നു പ്രസംഗം.

വി. മുരളീധരനെതിരെ സിപിഎം അംഗം ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശമുയർത്തിയതിന് പിന്നാലെയായിരുന്നു വഹാബിന്റെ അതിരുകടന്ന പ്രശംസ്. നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് വി. മുരളീധരൻ പറഞ്ഞിരുന്നതെന്നും അവരെല്ലാം ഇന്ന് ഉന്നത പദവികളിലാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽനിന്നുള്ള ഒരു എം.പി സംസാരിക്കുമ്പോൾ കേൾക്കുകയെങ്കിലും ചെയ്യണമെന്ന് മുരളീധരനോട് ആവശ്യപ്പെട്ട ബ്രിട്ടാസ്, കേരളത്തിൽ ഇടങ്കോലിടുകമാത്രമാണ് അജണ്ടയെന്നും ബ്രിട്ടാസ് ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മുസ്ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെതിരെ മത്സരിച്ച ഐ.എൻ.എൽ സ്ഥാനാർഥിക്ക്് മൂന്നു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയത് വിവാദമായിരുന്നു. വിഷയം പാർട്ടിയിൽ ഏറെ വിവാദം സ്ൃഷ്ടിച്ചെങ്കിലും നടപടി ഉണ്ടായില്ല. ് ഇതിനെക്കാൾ ഗുരുതരമായ തെറ്റാണ ബിജെപി നേതാക്കളെ പിന്തുണച്ചതിലൂടെ വഹാബിന്റെ ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾതന്നെ വിലയിരുത്തുന്നത്.

പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ അടുപ്പക്കാരനായ അബ്ദുൽ വഹാബിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും വിശദീകരണമെന്നത് പ്രവർത്തകരുടെയും വിമർശകരുടെയും കണ്ണിൽ പൊടിയിടാനാണെന്ന അഭിപ്രായവും ചില കോണുകളിൽനിന്നു ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles