Friday, November 1, 2024

Top 5 This Week

Related Posts

മുസ്ലിം യൂത്ത്ലീഗ് ദക്ഷിണ മേഖല സമ്മേളനം ശനിയാഴ്ച ആലപ്പുഴയിൽ

മുസ്ലിം യൂത്ത്ലീഗ് ദക്ഷിണ മേഖല സമ്മേളനം ശനിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ ( ആലപ്പുഴ, കാംലോട്ട് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ) നടക്കും. സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് എന്ന പ്രേേമയവുമായാണ് സമ്മേളനം. വിഭാഗീയതയിൽ തക്കൻ കേരളത്തിൽ അടിമുടി മുസ്ലിം ലീഗ് തളർന്നിരിക്കെ പാർട്ടിയുടെ യുവജന സംഘടന അടുത്ത കാലത്ത് നടത്തുന്ന പ്രധാന കൂട്ടായ്മയാണിത്.

രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. 10ന് ദേശീയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി. എം.എ സലാം, വി. കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എച്ച്. അബ്ദുൽ സലാം ഹാജി, കെ. ഇ അബ്ദുറഹ്‌മാൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. എം നസീർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്റഫലി തുടങ്ങിയവർ സംസാരിക്കും. പി. കെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ. എം മാഹീൻ നന്ദിയും പറയും.

11ന് ഫാസിസത്തിന്റെ വർത്തമാനവും പ്രതിരോധത്തിന്റെ സാധ്യതകളും സെഷനിൽ മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻഡ് പ്രൊഫസർ അഷ്റഫ് കടയ്ക്കൽ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ഹിജാബ് ഭരണഘടനയും രാഷ്ട്രീയവും എന്ന വിഷയത്തിൽ തിരുവനന്തപുരം സി.ഡി.എസ് പ്രഫസർ ഡോ. ജെ ദേവിക, വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ പ്രഭാഷണം നടത്തും. 3.30ന് നടക്കുന്ന സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് സെഷനിൽ മുൻ എം.എൽ.എ ടി.എ അഹമ്മദ് കബീർ, എഴുത്തുകാരൻ സണ്ണി എം കപിക്കാട് എന്നിവർ പ്രസംഗിക്കും. 4.30ന് സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. പി. കെ ഫിറോസ് കർമരേഖ പ്രഖ്യാപനം നടത്തും.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി മുഖ്യപ്രഭാഷണവും ദേശീയ ട്രഷറർ പി. വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ ടി. എം സലിം, ബീമാപള്ളി റഷീദ്, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവർ സംസാരിക്കും. സമകാലിക വിഷയങ്ങളോടൊപ്പം മുസ്ലിം ലീഗിനും യൂത്ത് ലീഗിനും പലേടത്തും കടുത്ത വെല്ലുവിളിയായി വളരുന്ന എസ്ഡിപിഐ യെ എങ്ങനെ പ്രതിരോധിക്കുമെന്നതും ചർച്ചയാകു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles