മുസ്ലിം യൂത്ത് ലീഗിന്റെ ഒരു കോടി ഇനാം വാങ്ങാൻ ആരും എത്തിയില്ല. നാടാകെ ലൗവ് ജിഹാദിനു തെളിവുണ്ടെന്നു സോഷ്യൽ മീഡിയയിൽ അട്ടഹസിക്കുന്ന ഒരു സംഘിയും തെളിവുമായി 14 ജില്ലകളിൽ എത്തിയില്ലെന്നതാണ് സത്യം, എറണാകുളത്ത് ഹൈക്കോർട്ട് ജംഗ്ഷനിൽ വഞ്ചി സ്‌ക്വയറിൽ തെളിവ് ഹാജരാക്കുന്നതിനുളള എറണാകുളത്തെ കൗണ്ടർ ഡോ_സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സർഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിർവഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി കോഴിക്കോട് പറഞ്ഞു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം പ്രകാരം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടർ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
14 ജില്ലകളിൽ നിന്നും ലഭ്യമായ അവലോകനത്തിനുശേഷം തെളിവുകൾ ഹാജരാക്കാൻ വിദ്വേഷ പ്രചാരകന്മാർക്ക് സാധിച്ചിട്ടില്ല എന്ന് സമാപന സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി കെ ഫിറോസ് പ്രസ്താവിച്ചു. ജനകീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പിറന്ന നാടിനെ അപമാനിക്കുന്നവർ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. .14 കേന്ദ്രങ്ങളിലും തെളിവ് ലഭ്യമാവാത്തതിനാൽ ഒരു കോടി രൂപയുടെ ചെക്ക് മാധ്യമങ്ങൾക്ക് മുമ്പിൽവച്ച് അസാധുവാക്കി.
കേരള സ്‌റ്റോറിക്കെതിര കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളും മതേതര സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരവെ മുസ്ലിം യൂത്ത് ലീഗിന്റെ ഇനാം പ്രഖ്യാപം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലും സംഭവം വൈറലായി. എതിർ രാഷ്ട്രീയ പ്രസ്ഥാ്‌നത്തിന്റെ സഹയാത്രികർ വരെ മുസ്ലിം യൂത്ത് ലീഗിന്റെ ഒരു കോടി ഇനാം പ്രഖ്യാപിച്ച പോസ്റ്റർ പ്രചരിപ്പിച്ചിരുന്നു.