കോഴിക്കോട്: മാസപ്പിറവി കണ്ടു. കേരളത്തിൽ റമദാൻ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാവും. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയയും പ്രഖ്യാപിച്ചു. പാളയം ഇമാം സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
സഊദിയിലും ഖത്തറിലും യു.എ.ഇയിലും ബഹ്‌റൈനിലും മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ വ്രതാനുഷ്ഠാനം ശനിയാഴ്ച ആരംഭിച്ചു.