എംവിഐപി സൂപ്രണ്ടിങ് എൻജിനീയറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉപരോധിച്ചു
മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിൽ വെള്ളമെത്തുന്നില്ല. എംവിഐപി സൂപ്രണ്ടിങ് എൻജിനീയറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉപരോധിച്ചു. പണ്ടപ്പിള്ളിയിൽ തകർന്ന കനാൽ അറ്റക്കുറ്റപ്പണി നടത്തി വെള്ളം തുറന്നുവിട്ടെങ്കിലും മാറാടി പഞ്ചായത്തിൽ വെള്ളമത്തെിക്കുന്നതിൽ അധികൃതരുടെ അനാസ്ഥയാണെന്നു ആരോപിച്ചാണ പ്രസിഡന്റ് ഒ.പി.ബേബിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിംഗ് എൻജിനീയറെ ഉപരോധിച്ചത്. വെള്ളമെത്തിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ഒ.പി. ബേബി പറഞ്ഞു.
ഉപരോധ സമരത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ജോർജ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിപി ജോളി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, ജെയസ് ജോൺ, ജിബി മണ്ണത്തുകാരൻ അജി സാജു, ഷൈനി മുരളി, ഷിജി മനോജ്, സിജി ഷാമോൻ, സരള രാമൻ നായർ കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .