Thursday, December 26, 2024

Top 5 This Week

Related Posts

മായം മറിമായം ; വൈദേകം ഇനി നിരാമയ റിട്രീറ്റ്‌സ്

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല ബിജെപി നേതാവും കേന്ദ്ര മന്തിയുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ശനിയാഴ്ച ഇതമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ടതായാണ് വിവരം. മൂന്നു വർഷത്തേക്കാണ് നടത്തിപ്പ് ചുമതല കൈമാറിയതെന്നും പിന്നീട് ഓഹരി കൈമാറ്റം നടക്കുമെന്നും അറിയുന്നു. പവിത്രമായ എന്നർഥമുള്ള വൈദേകം പഞ്ചനക്ഷത്ര റിസോർട്ടാണ്.

ഇ.പി ജയരാജന്റെ ഭാര്യക്ക് എൺപത് ലക്ഷവും, മകൻ പി കെ ജയ്സണിന് പത്ത് ലക്ഷത്തോളം രൂപയുടെ ഷെയറുകൾ വൈദേകത്തിലുണ്ട്. കണ്ണൂർ ആയുർവേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റിസോർട്ടും ആയുർവേദ ആശുപത്രിയും ഉൾപ്പെടുന്നതാണ് വൈദേകം. അനധികൃത സ്വത്ത് സ്മ്പാദനവുമായി ബന്ധപ്പെട്ട് പി. ജയരാജൻ പാർട്ടിക്കകത്ത് ഇ.പി. ജയരാജനെതിരെ പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെയാണ് റിസോർട്ട് നടത്തിപ്പ് വിവാദമായത്. റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു വിവാദത്തിനു ഇ,പി, ജയരാജന്റെ മറുപടി. എന്നാൽ പിന്നീട് റിസോർട്ട് നടത്തിപ്പ് കൈമാറാനുള്ള നീക്കം സജീവമാകുകയായിരുന്നു.
രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ ക്യാപിറ്റൽസിന്റെ നിയന്ത്രണത്തിലാണ് നിരാമയ റിട്രീറ്റ്സ് എന്ന സ്ഥാപനം.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോർട്ടിന്റെ പണി തുടങ്ങിയത്. അധികാരം ദുരുപയോഗം നടത്തിയാണ് ഗൾഫ് മലയാളികളുടേത് ഉൾപ്പെടെ കോടികളുടെ നിക്ഷേപം നിക്ഷേപം സംഘടിപ്പിച്ചതെന്ന് ആരോപണം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ്, ഇ. ഡി അന്വേഷിക്കണമെന്ന ആവശ്യം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അടക്കം ആവശ്യപ്പെട്ടിരുന്നു.

സി.പി.എം. സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ചെയർപേഴ്‌സണായിരിക്കെ ആന്തൂർ നഗരസഭയാണ് റിസോർട്ടിനു അനുമതി നല്കിയത്. പത്തേക്കർ കുന്നിടിച്ചുളള നിർമാണത്തിനെതിരെ ശ്ാസ്്ത സാഹിത്യ പരിഷത് രംഗത്തുവന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ കൈമാററവും രാഷ്ട്രീയ ആരോപണത്തിനു കാരണമാകുന്നതാണ്. ക്രമക്കേടുകൾ ആരോപിക്കപ്പെട്ട വൈദേകം എങ്ങനെ ബിജെപി നേതാവ് കൈക്കലാക്കിയെന്ന ചോദ്യം സ്വാഭാവിമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles