Wednesday, December 25, 2024

Top 5 This Week

Related Posts

മാധ്യമ പ്രവർത്തകർക്ക് പുതിയ പ്രവർത്തന മാർഗരേഖ പുറത്തിറക്കാൻ കേന്ദ്രം

അതിഖ് അഹമ്മദിനെയും സഹോദരനെയും മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി

മാധ്യമപ്രവർത്തകർക്കായി പുതിയ പ്രവർത്തന മാർഗരേഖ ( സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ- എസ്ഒപി) പുറത്തിറക്കാനൊരുങ്ങി കേന്ദ സർക്കാർ. ഉത്തർ പ്രദേശിലെ ഗുണ്ടാനേതാവും മുൻ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്നം​ഗ സംഘം കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് എസ്ഒപി തയ്യാറാക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തിന് തടയിടുന്ന നടപടിയാകുമോ എന്ന ആശങ്ക ഉയരുകയാണ്.

ശനിയാഴ്ച രാത്രിയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫിനെയും പോലീസിന്റെ കണ്മുന്നിൽ, വെടിവച്ച് കൊലപ്പെടുത്തിയത്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നം​ഗ സംഘം ഇരുവർക്കും നേരെ വെടിയുതിർത്തത്. മാധ്യമ പ്രവർത്തർക്കിടയിൽ മാധ്യമപ്രവർത്തകരെന്ന വ്യാജേന ഇവർ നിലയിറപ്പിക്കുകയായിരുന്നു. കൊലപാതക ‍ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ക്യാമറകളിൽ പതിഞ്ഞിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് വെടിവയ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് ധരിച്ചെത്തിയ ഇവരുടെ മൈക്കുകളിൽ എൻസിആർ ചാനൽ എന്നാണ് എഴുതിയിരുന്നത്. സ്ഥലത്തുനിന്ന് ഡമ്മി ക്യാമറകൾ പോലീസ് കണ്ടെടുത്തു.

ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്ന അതിഖിന്റെ മകൻ അസദ് രണ്ട് ദിവസം മുൻപ് ഝാ​ൻ​സി​യി​ൽ നടന്ന പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​വു​മാ​യു​ള്ള (എ​സ്.​ടി.​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ടതായി യു പി പൊലീസ് വ്യാഴാഴ്ച അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles