Thursday, December 26, 2024

Top 5 This Week

Related Posts

മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് സർക്കാർ അടിയന്തിരമായി പൂർത്തിയാക്കണം: കേരള പത്ര പ്രവർത്തക അസോസിയേഷൻ

RINU THALAVADY

കായംകുളം : അക്രഡിറ്റേഷൻ ഇല്ലാത്ത പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് തൊഴിൽ വകുപ്പിനെ ഉപയോഗിച്ച് സർക്കാർ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ആവശ്യപ്പെട്ടു.കേരള പത്രപ്രവർത്തക അസോസിയേഷൻ യോഗം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നവാസ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.കായംകുളം പ്രസ് ക്ലബ് പ്രസിഡൻറ് ജി.ഹരികുമാർ , പ്രസ് ക്ലബ് സെക്രട്ടറി എ എം സത്താർ, എസ് ബിന്ദിഷ് , അജിത് കുമാർ ,കെ എസ് പ്രദീപ് കണ്ണമംഗലം, ബി എം ഇർഷാദ്, ഷമീർ ഇലിപ്പക്കുളം എന്നിവർ പ്രസംഗിച്ചു. കാർത്തികപ്പള്ളി താലൂക്ക് ഭാരവാഹികളായി എ എം സത്താർ( പ്രസിഡന്റ്) അജിത് കുമാർ (സെക്രട്ടറി) ഷമീർ ഇലിപ്പക്കുളം (ട്രഷറർ) എന്നിവരെയും കായംകുളം യൂണിറ്റ് ഭാരവാഹികളായി ബി എം ഇർഷാദ് (പ്രസിഡന്റ്) എസ് ബിന്ദിഷ് (സെക്രട്ടറി) പ്രദീപ് കണ്ണമംഗലം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles