Wednesday, December 25, 2024

Top 5 This Week

Related Posts

മദ്യ വിലയിൽ വർധന, പെട്രോളിനും ഡീസലിനും വില കൂടും; ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും.ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. സാമൂഹ്യ സുരക്ഷാ ഫണ്ടിനായാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും

വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

കെട്ടിട നികുതി പരിഷ്‌കരിച്ചു.കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. ഭൂമിയുടെ ന്യായവില 20 ശതമാനം കുട്ടി.ഫ്‌ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി.ഭൂമി ന്യായവില 20 ശതമാനം കൂട്ടി.

കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. മാനനഷ്ടം തുടങ്ങിട കേസുകളില്‍ ഒരു ശതമാനം കോര്‍ട്ട് ഫീ നിജപ്പെടുത്തും.കെട്ടിട നികുതി പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ അധിക വരുമാനം.

വൈദ്യുതി തീരുവ കൂട്ടി. വാണിജ്യ,വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിച്ചു.

മോട്ടര്‍ സൈക്കിള്‍ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനം നികുതി കൂട്ടി.അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും.അഞ്ചു മുതല്‍ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളില്‍ ഒരു ശതമാനം കൂടി.ഇതിലൂടെ 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.

ഫ്‌ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി. ഭൂമി ന്യായവില 20 ശതമാനം കൂട്ടി. ന്മ വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

ധനഞെരുക്കം ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.കേന്ദ്രസഹായം കുറഞ്ഞു. കേരളം കടക്കെണിയിലല്ല.കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. ന്മ മേയ്ക്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കും.സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും. മെയ്ക്ക് ഇന്‍ കേരളയ്ക്കായി 100 കോടി ഈ വര്‍ഷം.പദ്ധതി കാലയളവില്‍ മെയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും.

തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി. വര്‍ക്ക് നിയര്‍ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി. വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫണ്ട്.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി. കൃഷിക്കായി 971 കോടി.95 കോടി നെല്‍കൃഷി വികസനത്തിനായി.

വന്യജീവി ആക്രമണം തടയാന്‍ 50 കോടി.കുടുംബശ്രീക്ക് 260 കോടി. ലൈഫ് മിഷന് 1436 കോടി.

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.ശബരിമല വിമാനത്താവള വികസനത്തിനായി ബജറ്റില്‍ 2.1 കോടി രൂപ അനുവദിച്ചു.ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി.

ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1144 കോടി രൂപയും ജില്ലാ റോഡുകള്‍ക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും.ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:

ഇരുചക്രവാഹനം 50 രൂപ 100 ആക്കി.

ലൈറ്റ് മോട്ടര്‍ വാഹനം100 രൂപ 200 ആക്കി

മീഡിയം മോട്ടര്‍ വാഹനങ്ങള്‍ 150 രൂപ 300 രൂപയാക്കി

ഹെവി മോട്ടര്‍ വാഹനം 250 രൂപ 500 രൂപയാക്കി

മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധന.പുതിയ മോട്ടര്‍ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലെ മാറ്റം:

5 ലക്ഷംവരെ വില1 ശതമാനം വര്‍ധന

5-15 ലക്ഷംവരെ 2ശതമാനം വര്‍ധന

15- 20 ലക്ഷം1 ശതമാനം വര്‍ധന

20-30 ലക്ഷം1 ശതമാനം വര്‍ധന

30 ലക്ഷത്തിനു മുകളില്‍1 ശതമാനം വര്‍ധന

ഇതുവഴി 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടര്‍ ക്യാബ്ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ 6 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി.നികുതി വാഹനവിലയുടെ 5 ശതമാനമായി കുറച്ചു.

സംസ്ഥാനത്തെ കെട്ടിട നികുതിയും പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി.ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. കോണ്‍ട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles