Thursday, December 26, 2024

Top 5 This Week

Related Posts

ഭർതൃപീഡനം :രണ്ടര വയസ്സുള്ള മകളെ കെട്ടിത്തൂക്കി മാതാവ് ആത്മഹത്യ ചെയ്തു

വർക്കല : മദ്യപാനിയായ ഭർത്താവിന്റെ പീഡനത്തിൽ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു. ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ സുജിതിന്ർറെ ഭാര്യ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യകുറിപ്പും കണ്ടെടുത്തു. സുജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥിരം മദ്യപിച്ച് വന്നു ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.ഷീറ്റുമേഞ്ഞ വീടിന്റെ മേൽക്കൂരയിലെ മരക്കഷണത്തിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles