Wednesday, December 25, 2024

Top 5 This Week

Related Posts

ബിജെപിക്ക് വേണ്ടത് ഗുണ്ടകളെയും കലാപകാരികളെയും : അരവിന്ദ് കെജ്രിവാൾ

ബി.ജെ.പി നിങ്ങളുടെ കുട്ടികളെ ഗുണ്ടകളും കലാപകാരികളും ബലാത്സംഗികളുമാക്കുമെന്ന് ഡൽഹി മുഖ്യന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. നിങ്ങളുടെ മക്കളെ ഡോക്ടറോ, എൻജിനീയറോ വക്കീലോ ആക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ കൂടെ വരൂവെന്ന് കെജ്രിവാൾ. 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് മുന്നോടിയായി കുരുക്ഷേത്രയിൽ നടന്ന റാലിയിലാണ് കെജ്‌രിവാൾ ബി.ജെ.പിക്കെതിരെ ശ്കതമായ വിമർശനവുമായി മുന്നോട്ടുവന്നത്.

ബി.ജെ.പി ഒരിക്കലും നിങ്ങളുടെ കുട്ടികൾക്ക് ജോലി നൽകില്ല, അവരുടെ കുട്ടികളെ വിദേശത്തേക്ക് അയക്കുകയും അവർ നിങ്ങളുടെ കുട്ടികളെ കലാപം പഠിപ്പിക്കുകയും ചെയ്യും. കാരണം അവരുടെ പാർട്ടിക്ക് തൊഴിലില്ലാത്ത ഗുണ്ടകളെ വേണം.
നിങ്ങൾ എനിക്കൊരു അവസരം തന്നാൽ സർക്കാർ സ്‌കൂളുകൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ‘ഈ വർഷം നാല് ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകൾ വിട്ട് ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ ചേർന്നു. 400 വിദ്യാർഥികൾ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായുള്ള മത്സര പരീക്ഷകളിൽ വിജയിക്കുകയും പ്രശസ്തമായ കോളേജുകളിൽ അഡ്മിഷൻ നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
‘എ.എ.പി സത്യസന്ധമായ പാർട്ടിയാണ്, എന്റെ മകൻ തെറ്റ് ചെയ്താലും ഞാൻ അവനെ വെറുതെ വിടില്ല, എഎപി മന്ത്രി പഞ്ചാബിൽ അഴിമതി നടത്തി. മാധ്യമങ്ങൾ പോലും അറിഞ്ഞില്ല. മറ്റേതെങ്കിലും ഞങ്ങൾ അവനെ പുറത്താക്കി ജയിലിലേക്ക് അയച്ചു. ഇത് മറ്റൊരു പാർട്ടിയും ചെയ്യില്ല. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ അഴിമതി അവസാനിപ്പിച്ചു. ഇപ്പോൾ ഹരിയാനയുടെ ഊഴമാണെന്നും കെജ്‌രിവാൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles