Wednesday, December 25, 2024

Top 5 This Week

Related Posts

ഫോട്ടോ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന
നെല്ലാട് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ (ആർസെറ്റി ) ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനം സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവായ സന്ദീപ് മാറാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആർസെറ്റി ഡയറക്ടർ ജി. രാജേഷ് അധ്യക്ഷത വഹിച്ചു. 30 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ 18 നും 45 നും ഇടയിൽ പ്രായമുള്ള 28 വിദ്യാർത്ഥികൾ പകർത്തിയ ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയത്. തുടർന്ന് സന്ദീപ് മാറാടി വിദ്യാർത്ഥികളുമായി സംവദിച്ചു.

ഫോട്ടോഗ്രാഫി മേഖലയിലെ അനുഭവങ്ങളും അറിവുകളും അദ്ദേഹം പങ്കുവെച്ചു. വിദ്യാർത്ഥികൾ തയാറാക്കിയ ഒബ്സ്ക്യൂറ എന്ന മാഗസിന്റെ പ്രകാശനവും വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ആർസെറ്റി അധ്യാപിക കെ.എസ്. ശ്രുതി , ഫോട്ടോഗ്രാഫി അധ്യാപകൻ വിനീഷ് കീഴറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വസ്ത്ര ചിത്രകല ഉദ്യാമി (എംബ്രോയിഡറി & ഫാബ്രിക് പെയിന്റിംഗ് ) എന്ന കോഴ്സാണ് അടുത്തായി ആർസെറ്റിയിൽ ആരംഭിക്കുന്നത്. 30 ദിവസത്തെ സൗജന്യകോഴ്സിൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 9744274031 എന്ന നമ്പറിൽ ബന്ധപ്പെടുക.

റിപ്പോർട്ട് : അമൽ ഡ്രീംലാൻഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles