Wednesday, December 25, 2024

Top 5 This Week

Related Posts

ഫുട്‌ബോൾ മാമാങ്കത്തിനു ഇന്നു അൽബെയ്ത്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കും

ലോകത്തിന്റെയാകെ കണ്ണുകൾ ഇന്നു മൂതൽ ഖത്തറിന്റെ മണ്ണിലേക്കാവുകയാണ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന്
ലോകകപ്പ് ഫുട്ബോളിന് ദോഹയിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ വർണ വിസമയക്കാഴ്ചകൾ സമ്മാനിച്ച് കിക്കോഫ് കുറിക്കും. ഒരു അറേബ്യൻ രാജ്യം ആദ്യമായി ലോകകപ്പിന് വേദിയാകുമ്പോൾ ചരിത്രത്തിൽ ഓർക്കാനുള്ള നിരവധി കാഴ്ചകളൊരുക്കിയാണ് ഫുട്‌ബോൾ പ്രേമികളെ വരവേല്ക്കുന്നത്. ലോകത്ത് ഇതുവരെ നടന്ന ലോകകപ്പിലാകെ ഇത്രയും രൂപ ചെലവഴിച്ചിട്ടുണ്ടാവില്ല. 220 ബില്യൻ ഡോളർ മുടക്കി
അന്താരാഷ്ട്ര സ്റ്റേഡിയം, വിമാനത്താവളം,ആഡംബര ഹോട്ടൽ എന്നിങ്ങനെ പുതുലോകം സൃ്ഷ്ടി്ച്ചാണ് ഫുട്‌ബോൾ മാമാങ്കത്തിനു വേദിയാകുന്നത്. അതെ, വരുന്ന 29 ദിവസത്തെ മത്സരത്തിനാണ് ഖത്തർ ഭരണകൂടം ഒരു പതിറ്റാണ്ടായി പ്രയത്‌നിക്കുന്നത്.

ഇന്നു മുതൽ എട്ട് സ്‌റ്റേഡിയത്തിലായി പന്തുരുളുമ്പോൾ ലോകത്തിന്റെ ഓരോ മുക്കിലും ആരവം ഉയരും. മലയാളികൾ ഇത്രയും ആഘോഷിക്കുന്ന ഒരു ലോകകപ്പ് വേറെ ഉണ്ടായിട്ടില്ല. ഉപജീവനം തേടി ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിലാണ് ഈ കളി നടക്കുന്നത്. അതോടൊപ്പം മലയാളികൾക്ക് ഔദ്യോഗികമായും, പ്രത്യക്ഷമായും ഇത്രയും പങ്കാളിത്തം മറ്റൊരു രാഷ്ട്രത്തിലും ലഭ്യമായിട്ടില്ല.
ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒൻപതരയ്ക്ക് മത്സരം ആരംഭിക്കും. 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ മാറ്റുരയ്ക്കുകയാണ.

ഡിസംബർ 18 ന് സ്വർണക്കിരീടം ആര് മാറോടണക്കുന്നുവോ, അന്നുവരെ ആഹ്‌ളാദവും, ഉത്കണ്ഠയും, സന്തോഷവും സങ്കടവും നിറഞ്ഞൊരു ലോകമായിരിക്കും ഇന്നു മുതൽ കാണാനാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles