Wednesday, December 25, 2024

Top 5 This Week

Related Posts

പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ്

പ്രപഞ്ചത്തിൻറെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനം ലക്ഷ്യമിട്ട് നിർമിച്ച
ജയിംസ് വെബ് ടെലസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു.ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പാണിത്. ഫഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 5.50ഓടെയാണ് ഏരിയൻ-5 റോക്കറ്റ് വിക്ഷേപിച്ചത്. 31 വർഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾ സ്‌പേസ് ടെലസ്‌കോപിൻറെ പിൻഗാമിയാണ്്

നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും കനേഡിയൻ സ്‌പേസ് ഏജൻസിയും സംയുക്തമായി തയ്യാറാക്കിയ ടെലസ്‌കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ചെലവാക്കിയത്.
ഹബിളിനെക്കാൾ നൂറിരട്ടി നിരീക്ഷണ ശേഷിയുള്ളതാണ് ജയിംസ് വെബ്
മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലസ്‌കോപ് ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻറെ നാലിരട്ടി അഥവാ ഒൻപത് ലക്ഷത്തി മുപ്പതിനായിരം മൈൽ അകലെയുള്ള ലെഗ്രാഞ്ച്-2 ആണ് ലക്ഷ്യസ്ഥാനം. ഇവിടേയ്ക്ക് എത്താൻ ഒരു മാസം വേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles