പുലിക്കാട്ഃ കേരളോത്സവം സംസ്ഥാന തല വോളിബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത ബാസ്ക് പുലിക്കാട് ടീം അംഗങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെയും ബാസ്ക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഹാരിസ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം വി.ബാലൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം നിസാർ കൊടക്കാട്ട്,കെ.അബ്ദുള്ള,നാസർ.കെ.കെ തുടങ്ങിയവർ സംസാരിച്ചു.
അനുമോദന പരിപാടിയുടെ ഭാഗമായി പ്രദർശന മത്സരവും അരങ്ങേറി.
ടീം അംഗങ്ങൾക്ക് ബാസ്ക് ക്ലബ്ബിന്റെ മോമെന്റോയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഗ്രാമാദര പത്രവും കൈമാറി.