കൽപ്പറ്റ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ .
പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.പി ബിനുവിനെയാണ് ജില്ലാ പോലീസ് ചീഫ് ആർ ആനന്ദ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജനുവരി 5 ന് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വെച്ചാണ് അപകടം. ബിനു അശ്രദ്ധമായി ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശവാസി കെ സിയാദിനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്..
തുടർന്ന് പോലീസുകാരൻ കാർ നിർത്താതെ പോയി. നാട്ടുകാർ പിന്തുടർന്നെങ്കിലും കിട്ടിയില്ല. പിന്നീട് യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മറുപിച്ച് ബഹളം വെച്ച പോലീസുകാരനെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സസ്പെന്റ് ചെയ്തത്.