Saturday, December 28, 2024

Top 5 This Week

Related Posts

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ കോടതി ഹര്‍ജി ഇന്നു പരിഗണിക്കും

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ജപ്തി ചെയ്ത വസ്തു വകകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ തവണ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ജപ്തി നടപടികള്‍ നേരിട്ടവര്‍ക്ക് നിരോധിത സംഘടനയായ പിഎഫ്.ഐ യുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലമാണ് നല്‍കേണ്ടത്. തന്റെ സ്വത്ത് വകകള്‍ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് നല്‍കിയ കക്ഷി ചേരല്‍ അപേക്ഷയും കോടതി പരിഗണിക്കും.

സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ആണ് ഹര്‍ത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles