Friday, January 10, 2025

Top 5 This Week

Related Posts

പോപുലർ ഫ്രണ്ട് നേതാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു

പാലക്കാട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രദേശിക നേതാവിനെ പളളിയിൽ നിസ്‌കാരത്തിനുശേഷം വീട്ടിലേക്കുപോകവെ വെട്ടിക്കൊന്നു. പോപുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈറി (44) നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ്സുകാരാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ള കാറിലാണ് സംഘം എത്തിയത്. കൊലയാളികൾ എത്തിയ ഒരു കാർ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 സിഐമാരടങ്ങിയ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആലപ്പുഴ മോഡൽ പ്രതികാരം ഉണ്ടാകുമോയെന്ന നിഗമനത്തിൽ പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണണ്ട്
ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കിൽ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles