Thursday, December 26, 2024

Top 5 This Week

Related Posts

പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

ലപ്പുഴ : കേരള സംസ്ഥാന പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രണ്ടാമത് ആലപ്പുഴ ജില്ലാ സമ്മേളനം നാളെ (ശനി) കെ ജെ ജോര്‍ജ് ഫ്രാന്‍സീസ് നഗറില്‍ (ടൗണ്‍ഹാള്‍ ) നടക്കും. പൊതുസമ്മേളനം ഫിഷറീസ് – സംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഉത്തമന്‍ സി കെ അധ്യക്ഷനായിരിക്കും. ജില്ലാ സെക്രട്ടറി ജി ഹരിദാസ് സ്വാഗതം പറയും. എച്ച് സലാം എം എല്‍ എ പ്രതിഭകളെ ആദരിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സമ്യരാജ് മുഖ്യപ്രഭാഷണം നടത്തും. പ്രസ് ക്‌ളബ് സെക്രട്ടറി ആര്‍ രാജേഷ് മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന വൈസ്് പ്രസിഡന്റ് കെ കെ ജോസ് , ജില്ലാ സെക്രട്ടറി പി പ്രദീപ് (കെ പി ഒ എ ), സെക്രട്ടറി അഞ്ചു എ (കെ പി എ ) തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ പി മോഹനചന്ദ്രന്‍ നന്ദി പറയും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഉത്തമന്‍ സി കെ അധ്യക്ഷന്‍ ആയിരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി മോഹന്‍ദാസ് സ്വാഗതം പറയും. സെക്രട്ടറി കെ എസ് ബൈജു അനുശോചന പ്രമേയം അവതരിപ്പിക്കും. ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഐ പി എസ് ജനപ്രതിനിധികളെ ആദരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ഐവാന്‍ രത്തിനം , കെ പി പി എ സംസ്ഥാന്‍ നിര്‍വാഹക സമിതി അംഗം കെ ശശിധരന്‍ തുടങ്ങിയവര്‍ അനുമോദനം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ഉദയകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി ജി ഹരിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറര്‍ കെ ജി വിശ്വപ്പന്‍ കണക്കും റിപ്പോര്‍ട്ടും അവതതരിപ്പിക്കും. പി കെ കുര്യന്‍ പ്രേമേയം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് ജില്ലാ വൈസ് പ്രസിഡന്റ് സി എക്‌സ് ഗിവന്‍സണ്‍ നേതൃത്വം നല്‍കും. സ്വാഗത സംഘം കണ്‍വീനര്‍ വി എം വര്‍ഗീസ് നന്ദി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles