Friday, November 1, 2024

Top 5 This Week

Related Posts

പൈങ്ങോട്ടുരിന്റെ കണി വെള്ളരി പെരുമ



കണിവെള്ളരി കൃഷിയിൽ നൂറുമേനി പെരുമയുമായി പൈങ്ങൂട്ടുരിലെ കർഷകർ

കോതമംഗലം : വിഷു ഇങ്ങു എത്തി.മലയാളികൾക്ക് വിഷുവിനു കണി ഒരുക്കാൻ പൈങ്ങൂട്ടൂരിലെ കർഷക കൂട്ടായ്മ്മ ഒരുമിച്ചപ്പോൾ 20 ടൺ കണിവെള്ളരി. മലയാളികൾക്ക് വിഷുവിനു കണി കാണാൻ ഏറെ പ്രാധാന്യമുള്ളതാണ് വെള്ളരി. അതിനാലാണ് പൈങ്ങൂടൂരിലെ കർഷകർ എല്ലാവർഷവും വെള്ളരി വിളയിക്കുന്നത്.ഇത്തവണ
വിഷു വിപണി കീഴടക്കി 20 ടൺ കണി വെള്ളരിയാണ് പൈങ്ങോട്ടൂർ നിന്നും വിപണിയിലേക്ക് എത്തുന്നത്.
പൈങ്ങോട്ടൂർ കൃഷിഭവനിലെ സമൃദ്ധി പച്ചക്കറി ക്ലസ്റ്റർ അംഗ ങ്ങളും കടവൂർ സ്വദേശികളുമായ ജേക്കബ് പുള്ളോലിക്കൽ, രാജു മുള്ളൻ പുറത്ത് ,ബിനു പുളിച്ചാലിൽ എന്നിവരാണ്‌ നെൽ കൃഷിക്ക് ശേഷം വെള്ളരി കൃഷിയിറക്കി വിജയം കണ്ടത്.
പൈങ്ങോട്ടൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് നടത്തിയ വെള്ളരി കൃഷി വൻ വിജയമാകുകയായിരുന്നു. വരും വർഷങ്ങളിലും വിഷു സീസണിൽ വിളവെടുക്കാവുന്ന തരത്തിൽ വെള്ളരി കൃഷി നടത്താനുള്ള ശ്രമത്തിലാണ് കൃഷിയിൽ വിജയം കൊയ്ത ഈ കർഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles