Wednesday, December 25, 2024

Top 5 This Week

Related Posts

പീഡനശ്രമക്കേസില്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ തിരിച്ചടി; താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി

കൊച്ചി: പീഡനശ്രമ ക്കേസില്‍ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോഴക്കേസില്ർ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടര്‍ന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം ഹാജരായത് ജൂനിയര്‍ അഭിഭാഷകയാണ്.
വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി പറഞ്ഞു.വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായെന്നും പരാമര്‍ശമുണ്ട്. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നടന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കേസ് പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന സൈബി ജോസ് നല്‍കിയ രേഖ വ്യാജമെന്നാണ് കണ്ടെത്തല്‍. താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്. ഇടപ്പള്ളിയിലെ വീട്ടില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles