Wednesday, December 25, 2024

Top 5 This Week

Related Posts

പി.സി.ജോർജ് ജയിലിൽ ; കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ കോടതി 14 ദിവസത്തേക്ക് റ്ിമാന്റ് ചെയ്തു. വഞ്ചിയൂർ കോടതിയാണ് റിമാന്റ് ചെയ്തത്.

ഹിന്ദു മഹാ സമ്മേളനം എന്ന പേരിൽ സംഘ്പരിവാർ അനുകൂലികൾ തിരുവനന്തപുരത്ത്് സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്വേഷ പ്രസംഗക്കേസിൽ ബുധനാഴ്ചയാണ് പി,സി, ജോർജ് അറസ്റ്റിലായത്. ജാമ്യത്തിലായിരുന്ന പി.സി ജോർജിൻറെ ജാമ്യം കോടതി റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റിനു സാഹചര്യമൊരുങ്ങിയത്. പ്രോസിക്യൂഷൻ അപ്പീലിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം റദ്ദ് ചെയ്തത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചിരുന്നു. മെയ് ഒന്നിനാണ് പി.സി. ജോർജ് ആദ്യം അറസ്റ്റിലായത്. ഇന്നലെ വെണ്ണല കേസിൽ ചോദ്യം ചെയ്യുന്നതിനു പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി പി.സി. ജോർജിനെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചത്.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. അറസ്റ്റിലായ പി,സി ജോർജിന് ഉപാദികളോടെയാണ് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വീധീനിക്കരുത്, സമാനമായ കുറ്റം ആവർത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികൾ. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പ്രോസിക്യൂഷനാണ് അപ്പീൽ സമർപ്പിച്ചത്. ജാമ്യം ലഭിച്ച ഉടൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം, പിന്നീട് വെണ്ണലയിലെ സ്വകാര്യ ക്ഷേത്രത്തിൽ കൂടുതൽ കടുപ്പിച്ച് ഇതേ പ്രസംഗം ആവർത്തിച്ചതുമാണ് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചത്.
ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. ലഭിച്ചതിന് ശേഷവും പരമാർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് പി സി ജോർജ് പ്രതികരിച്ചത്. ഇതിനിടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി ഓൺലൈനിലൂടെ ജാമ്യ ഹർജി നൽകിയിരുന്നു. രാത്രി തന്നെ വാദം കേൾക്കണമെന്ന പി.സി. ജോർജിന്റെ അഭിഭാഷകരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. രാവിലെ 9 ന് പ്രത്യേക സിറ്റിങ് നടത്താമെന്ന് തീരുമാനമുണ്ടായി. പിന്നീട് അത് മാറ്റി ഇന്ന് സാധാരണ സിറ്റിങ് സമയമാണ് കേസ് പരിഗണിക്കുക.

ഇതിനിടെ കേസിൽ വർഗീയ പ്രസംഗത്തിനു അവസരം ഒരുക്കിയ സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യക്കേസിൽ സംഘാടകർക്കെതിരെ കേസെടുത്തതോടെ സമാന മാതൃകയിൽ പി.സി. ജോർജിന്റെ കേസിലും നടപടി വേണമെന്നാണ് വിവിധ കോണുകളിൽനിന്നും ആവശ്യം ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles