Wednesday, December 25, 2024

Top 5 This Week

Related Posts

പി.സി.ജോർജിനെതിരെ പോലീസ് തെളിവ് ശേഖരണം ശക്തമാക്കുന്നു

വിദ്വേഷപ്രസംഗക്കേസിൽ പി.സി.ജോർജിനെതിരെ തെളിവ് ശക്തമാക്കാൻ പോലീസ്. ജോർജിന്റെ ശബ്ദസാംപിൾ ഉൾപ്പെടെ ശേഖരിച്ച് കഴിയും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വീണ്ടും ജോർജിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ ജാമ്യെ റദ്ദ് ചെയ്യുമെന്ന കോടതി ഉത്തരവുള്ളതിനാൽ പ്രസംഗം നിരീക്ഷിക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയതായും അറിയുന്നു. കേസിൽ സംഘാടകരുടെ മൊഴിയെടുത്ത് സാക്ഷികളാക്കാനും നീക്കമുണ്ട്.
153 എ, 295 എ വകുപ്പ് പ്രകാരം ശിക്ഷ ഉറപ്പുവരുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. കേസിൽ ഒരു ദിവസം മാത്രം ജയിലിൽ കിടന്നു മോചിതനായെങ്കിലും പോലീസിിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടി നിർദ്ദേശമുണ്ട്.
അന്വേഷണത്തിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ഉൾപ്പെടെ കർശന ഉപാധികളോടെയാണു ജാമ്യം. മതവിദ്വേഷം വളർത്തുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു വിധിയിൽ പറയുന്നുണ്ട്

പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയ പി.സി. ജോർജ്ജിനു ബി.ജെ.പി പ്രവർത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ ജയിലിൽ ഇട്ടതെന്ന രീതിയിലാണ് പി.സി. ജോർജ് ഇവിടെ പ്രതികരിച്ചത്. തൃക്കാക്കരയിൽ ബി.ജെ.പിക്കുവേണ്ടി പരസ്യപ്രചാരണത്തിനിറങ്ങുമെന്നും പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles