വിദ്വേഷ പ്രസംഗ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പി.സി. ജോർജിനു കർശന ഉപാധികളോടെയാണ് ജാമ്യം. മുൻ എം.എൽ.എ എന്നതും പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ഹൈക്കോടതി ജോർജിന് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമൃം റദ്ദാക്കന്നതിനു പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം. വെണ്ണല കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണം.
വെണ്ണല കേസിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചശേഷം ഒരു പരാമർശവും താൻ നടത്തിയിട്ടില്ല എന്നും ജാമ്യത്തിന് മുന്നോട്ടുവയ്ക്കുന്ന ഉപാധികളും അംഗീകരിക്കാൻ തയ്യാറാണെന്നും പിസി ജോർജ് കോടതിയിൽ പറഞ്ഞു.
ജോർജിന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. പിസി ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്‌നമെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങൾ ജോർജ് നടത്തില്ല എന്ന് ഉറപ്പാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.