നേതാക്കളോടുളള അസംതൃപ്തി മൂലം മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും തറവാട്ടിലേക്കെത്തുന്നു. നാലിനു കെ.സുധാകരൻ പങ്കെടുക്കുന്ന കൺവൻഷനിൽ പ്രവർത്തകർക്ക് സ്വീകരണം നൽകും
പാലക്കാട് :കോണ്‍ഗ്രസിലെ നേതാക്കളോടുളള അഭിപ്രായവ്യത്യാസം മൂലം പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ നടപടി തുടങ്ങി.കിഴക്കന്‍ മേഖലയിലെ മുന്‍ ഡി സി സി സെക്രട്ടറി പി ബാലചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. അട്ടപ്പാടി,ആലത്തൂര്‍ ,വടക്കാഞ്ചേരി,ചിറ്റൂര്‍,പെരുമാട്ടി എന്നിവിടങ്ങളില്‍ നിന്നും ജനതാദള്‍ (എസ് ),ബി.ജെ.പി,സി.പി.എം തുടങ്ങിയ പാര്‍ട്ടികളില്‍ ചേര്‍ന്നവരാണ് തിരിച്ചു് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയാറായിട്ടുള്ളത്.
കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍ നിന്നും മാത്രം 101 സ്ത്രീകള്‍ഉള്‍പ്പെടെ 350 പേരെ പങ്കെടുപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുള്ളത് ചിറ്റൂര്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്.ആര്.പങ്കജാക്ഷന്,മുന്‍ കൗണ്‍സിലര്‍ എം.മണി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപാലന് ഉള്‍പ്പെടെയുള്ളവര്‍ നാലിനു
പാലക്കാട് ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഒന്നാം ഘട്ടത്തില്‍ അടിത്തട്ടിലുള്ള ജനകീയാടിത്തറയുള്ള നേതാക്കളാണ് പാര്‍ട്ടിയിലെത്തുന്നത്. കൂടുതല്‍ പേരെ ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമെന്ന് മുന്‍പ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞിരുന്നു.