Thursday, December 26, 2024

Top 5 This Week

Related Posts

നെഹ്റു ട്രോഫി 2023 : തലവടി ചുണ്ടനിൽ കുട്ടനാട് റോവിംഗ് അക്കാഡമി ടീം തുഴയെറിയും.

തലവടി:ഈ വരുന്ന നെഹ്റു ട്രോഫി മത്സരത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ തയ്യാറാകുന്നതിൻ്റെ അണിയറ ഒരുക്കങൾ ആരംഭിച്ചു കഴിഞ്ഞു.തലവടി ചുണ്ടനിൽ കുട്ടനാട് റോവിംഗ് അക്കാഡമി ടീം ആണ് തുഴയെറിയുന്നത്.
ഇതു സംബന്ധിച്ചുള്ള ധാരണപത്രം കൈമാറി.ചടങ്ങിൽ തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. തലവടി ചുണ്ടൻ വള്ളം ശില്പി സാബു നാരായണൻ ആചാരി ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടൻ വള്ളം സമിതി സെക്രട്ടറി ജോജി ജെ വയലപ്പള്ളി, ട്രഷറാർ പ്രിൻസ് ഏബ്രഹാം പാലത്തിങ്കൽ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് കുമാർ പിഷാരത്ത് , അരുൺ പുന്നശ്ശേരിൽ,കുട്ടനാട് റോവിംഗ് അക്കാഡമി ടീം സെക്രട്ടറി ബേസിൽ ജോസഫ്, ജോമോൻ ചക്കാലയിൽ, ഡോ.ജോൺസൺ വി. ഇടിക്കുള,കുര്യൻ തോമസ് അമ്പ്രയിൽ, ജെറി മാമ്മൂട്ടിൽ,വിൻസൻ പൊയ്യാലുമാലിൽ, ബൈജു കോതപ്പുഴശ്ശേരിൽ , മനോജ് ചിറപറമ്പിൽ, ഗോകുൽ,ജേക്കബ് ഇടയത്ര, അനിൽകുമാർ കുന്നംപള്ളിൽ എന്നിവർ പ്രസംഗിച്ചു
സെലക്ഷൻ ട്രയൽ മേയ് 21ന് പ്രൊഫഷണൽ കോച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ കൂപ്പണിൻ്റെ പ്രകാശനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles