Thursday, January 9, 2025

Top 5 This Week

Related Posts

നിക്ഷേപ ബോധവൽകരണ ക്ലാസ്സ്


രാമമംഗലം:കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട് അതോറിറ്റിയുടെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്കൾക്കു നിക്ഷേപ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുട്ടികളിൽ സമ്പാദ്യ ശീലം വർധിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങളും നിത്യജീവിതത്തിൽ അക്കൗണ്ടിങ് എത്രമാത്രം അനിവാര്യം ആണെന്നും കേഡറ്റ് കൾക്കു പറഞ്ഞു കൊടുത്തു.
ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ കെ വി ജോസ് പരിപാടി ഉത്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിന്ധു പീറ്റർ,രാജീവ്,സ്മിത കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles