ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് പിഴശിക്ഷ. 1.61 മില്യണ്‍ ഡോളറാണ് പിഴയായി നല്‍കേണ്ടത്.
15 വര്‍ഷം നികുതിവെട്ടിച്ചതിനാണ് ശിക്ഷ.
ട്രംപ് ഓര്‍ഗനൈസേഷനെതിരായ 17 കേസുകളില്‍ അവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.മാന്‍ഹട്ടണ്‍ ക്രിമിനല്‍ കോടതി ജഡ്ജി ജുവാന്‍ മെര്‍ചാനാണ് ശിക്ഷ വിധിച്ചത്. നേരത്തെ ട്രംപ് കുടുംബത്തിന്റെ വിശ്വസ്തനും കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി അലന്‍ വെസീബെര്‍ഗിന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു.
വായ്പകളിലും ഇന്‍ഷൂറന്‍സിലും കൃത്രിമം കാണിച്ചതിന് ട്രംപിനെതിരെ മറ്റൊരു കേസ് കൂടി നിലനില്‍ക്കുന്നുണ്ട്. 250 മില്യണ്‍ ഡോളറിന്റെ സിവില്‍ കേസാണ് കോടതിയിലുള്ളത്. 2024ല്‍ വരുന്ന ഇലക്ഷന് ഈ കേസുകളുടെ വിലയിരുത്തല്‍ ട്രംപിന് തിരിച്ചടിയായെക്കാമം.