Home LOCAL NEWS KOLLAM നാഷണൽ സ്കൂൾസ്കൗൺസിൽമേഖലകലോത്സവംസമാപിച്ചു.കുട്ടികളുടെ ഭാവി രൂപീകരണത്തിന് രക്ഷിതാക്കളുടെ ചിന്തകൾക്ക് നിർണായക പങ്ക്-ഡോ:അലക്സാണ്ടർ ജേക്കബ് ഐപിഎസ്

നാഷണൽ സ്കൂൾസ്കൗൺസിൽമേഖലകലോത്സവംസമാപിച്ചു.കുട്ടികളുടെ ഭാവി രൂപീകരണത്തിന് രക്ഷിതാക്കളുടെ ചിന്തകൾക്ക് നിർണായക പങ്ക്-ഡോ:അലക്സാണ്ടർ ജേക്കബ് ഐപിഎസ്

0
39

നാഷണൽ സ്കൂൾസ് കൗൺസിൽ മേഖല കലോത്സവം സമാപിച്ചു.
കുട്ടികളുടെ ഭാവി രൂപീകരണത്തിന് രക്ഷിതാക്കളുടെചിന്തകൾക്ക് നിർണായക പങ്ക്.
ഡോ :അലക്സാണ്ടർ ജേക്കബ് ഐപിഎസ്

കരുനാഗപ്പള്ളി: കുട്ടികളുടെ ഭാവി രൂപീകരണത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിന്തകൾക്ക് നിർണായക സ്വാധീനമാണ് ഉള്ളതെന്നും അവർ നൽകുന്ന ചിന്താധാരകളാണ് കുട്ടികളുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കുന്നതെന്നും ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് അഭിപ്രായപ്പെട്ടു. നാഷണൽ സ്കൂൾസ് കൗൺസിലിന്റെ നേതൃത്വത്തിൽ 22,23 തീയതികളിൽ ആയി മണപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ നടന്നമേഖലാ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലെ മുത്തശ്ശനും മുത്തശ്ശിയും കുട്ടികൾക്ക് പകർന്നേക്കുന്ന കഥകൾ അവരെ സ്വാധീനിക്കുന്നുണ്ടെന്നും കുട്ടികളിലെ വ്യക്തിത്വവികാസത്തിന് ഇത്തരം കഥകൾഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ സ്കൂൾസ് കൗൺസിൽ പ്രസിഡന്റ് ആർസനജൻ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ഐറിൻ അലക്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഓൾ കേരള പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ സംസ്ഥാന ട്രഷററും ക്യാൻസഡ് അവാർഡ് ജേതാവുമായ ജയപ്രകാശ് കുഴൽമന്ദത്തിനെ എന്റെ റേഡിയോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ അനിൽ മുഹമ്മദ് അനുമോദിച്ചു. നാഷണൽ സ്കൂൾസ് കൗൺസിൽ ജനറൽ സെക്രട്ടറി എ അജി, ട്രഷറർ സിനു ഡാനിയൽ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീകുമാർ, സെൻമേരിസ് സ്കൂൾ പിടിഎ പ്രസിഡണ്ട് പുലത്തറ നൗഷാദ്, എന്നിവർ സംസാരിച്ചു. സംസ്ഥാന ശിശുദിന ആഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ ബഹിയ ഫാത്തിമയെ ചടങ്ങിൽ അനുമോദിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ബംബർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ ലേഖ ആർ പിള്ള നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ ആയിരത്തിൽ പരം വിദ്യാർത്ഥികൾ എഴുപതോളം ഇനങ്ങളിലായി കഴിവുകൾ മാറ്റുരച്ച പരിപാടി ഏറെ ശ്രദ്ധേയമായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here