പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന് കഷ്ടകാലം. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു വർഷം തടവ് വിധിച്ച് സുപ്രിം കോടതി. 1988 ൽ റോഡിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾ മരിച്ച കേസിലാണ് ശിക്ഷ. വാഹനം ഓടിക്കുന്നതിനിടെ വഴിയുലുണ്ടായതർക്കത്തിൽ ഗുർനാം സിങ്ങ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. എഎം.ഖാൻവിൽക്കർ, സഞ്്ജയി കൗൾ എന്നിവർ എന്നിവരടങ്ങിയ ബഞ്ചാണ് ശിക്ഷ വിധിച്ചത്. നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി സിദ്ദുവിന് മൂന്നു വർഷം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2018 ൽ സുപ്രിംകോടതി കേസിൽ 1000 രൂപ പിഴയടച്ചാൽ മതിയെന്ന ഇളവ് നൽകി.
ഈ വിധിക്കെതിരെ ഗുർനാം സിങിന്റെ കുടുംബം നൽകിയ പുനപരിശോധനാ ഹർജിയാണ് ഇപ്പോൾ ത
വ് വിധിച്ചിരിക്കുന്നത്. സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നാണ് സി്്ദ്ദുവിന്റെ വാദം.
അമരീന്ദർ സിങുമായ രാഷ്ട്രീയ തർക്കം പി.സി.സി അദ്ധ്യക്ഷ സ്ഥാനം തെറിച്ചു. പിന്നീട് നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. കോൺഗ്രസ് പഞ്ചാബിൽ തോറ്റതോടെ ഇമേജ് പിന്നെയും ഇടിഞ്ഞു. ഇപ്പോൾ ജയിലിലും കിടക്കേണ്ട അവസ്ഥയിലാണ് സിദ്ദു.