Wednesday, December 25, 2024

Top 5 This Week

Related Posts

നയന സൂര്യന്റെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്, മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് കണ്ടെത്തൽ

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ സുപ്രധാന വഴിത്തിരിവ്. നയന സൂര്യന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി മെഡിക്കൽ ബോ‍‍ർഡ്. പരുക്കുകളല്ല മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാകാം മരണകാരണമെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക്ക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കല്‍ സംഘത്തിന്റേതാണ് വിലയിരുത്തല്‍.

മരണം സംഭവിച്ചത് പെട്ടെന്നല്ല. രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്താകാം മരണം സംഭവിച്ചതെന്നുമാണ് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലെത്തി. മരണകാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല. രേഖകൾ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡ് അവലോകന റിപ്പോർട്ട് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles