Tuesday, December 24, 2024

Top 5 This Week

Related Posts

നന്മയുടെ വിജയമെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് ഉമ തോമസ്. പി.ടി പകർന്ന നീതിയുടേയും നിലപാടിൻറെയും വിജയമാണ്. കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.
ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു. യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു .

എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കും.

നമ്മൾ ഇതുപോലെ ചേർന്ന് നിന്നാൽ ഒരു കോട്ടയും പോളിയില്ല..ജനാധിപത്യത്തിന്റെ കോട്ട കാത്ത തൃക്കാക്കരയ്ക്ക് നന്ദി..കൂടെ ഉണ്ടാകും ഇനി എന്നും. ഉറപ്പു നൽകുന്നുവെന്നും ഉമ തോമസ്,

മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ആയിരുന്നുവെന്നും ഉമ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles