Thursday, December 26, 2024

Top 5 This Week

Related Posts

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലാണ് ഫാത്തിമ ഉമ്മയുടെ ജനനം. മൂത്തമകനാണ് മമ്മൂട്ടി. സിനിമ-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ.

മരുമക്കൾ: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുൽഫത്ത്, ഷെമീന, സെലീന. കബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും. സിനിമാ അഭിനയ രംഗത്ത് സജീവമായ ദുൽഖർ സൽമാൻ, മഖ്ബൂൽ സൽമാൻ, അഷ്കർ സൗദാൻ എന്നിവർ പേരക്കുട്ടികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles