Thursday, December 26, 2024

Top 5 This Week

Related Posts

ദുബൈ കെ.എം.സി.സിക്ക് ചരിത്ര നേട്ടം ; ആസ്ഥാന മന്ദിരം നിർമിക്കുന്നതിനു സർക്കാർ വക സ്ഥലം

കെ.എം.സി.സിക്ക് ചരിത്ര നേട്ടം. ദുബൈയിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ സർക്കാർ ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചതെന്ന ഇബ്രാഹിം എളേറ്റിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എ. യൂസഫലിയുടെ ശ്രമഫലമായാണ ഭൂമി ലഭ്യമായത. ഇപ്പോൾ കെ.എം.സി.സി ആസ്ഥാനം അബുഹയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്..

സി.ഡി.എ ഡയറക്ടർ അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, എം.എ. യൂസഫലി, ദുബൈ നോളെഡ്ജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെൻറ സി.ഇ.ഒ അബ്ദുല്ല അൽ അവാർ, വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുല്ല പൊയിൽ, ദുബൈ കെ.എം.സി.സി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡൻറ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു. സർക്കാൽ നല്കിയ സ്ഥലത്ത്് വിശാലമായ സൗകര്യത്തോടെ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles