Saturday, January 4, 2025

Top 5 This Week

Related Posts

തൊടുപുഴയില്‍ ചൂതാട്ട സംഘം പോലീസ് പിടിയില്‍.

തൊടുപുഴ: തൊടുപുഴയില്‍ ചൂതാട്ട സംഘം പോലീസ് പിടിയില്‍. പതിനാറോളം പേര്‍ കസ്റ്റഡിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. നഗരമധ്യത്തിൽ പാട്ടപകൽ  പണം വച്ച് ചൂതാട്ടം നടത്തിയ സംഘത്തെയാണ് പോലീസ് പിടികൂടിയത് . 16 പേരടങ്ങുന്ന സംഘത്തെ തൊടുപുഴ റോ യൽ ക്ലബിൽനിന്നുമാണ് കസ്റ്റഡിയിൽ എടുത്തത് .രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. മണക്കാട് റോഡിൽ പ്രവർത്തിച്ചു വന്നിരുന്ന ക്ലബ് കുറച്ച് നാളുകളായി പോലീസ് നിരീക്ഷണതിലായിരുന്നു.തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തു പണം വച്ച് ചൂതാട്ടം നടത്തിയിരുന്ന ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു.ചാരിറ്റബിൾ സോസൈറ്റി ആയി രജിസ്റ്റർ ചെയ്തിരുന്ന ക്ലബ്ബിൽ നിന്നും കണ്ടെടുത്തത് ചൂതട്ടത്തിന് പണത്തിനു പകരം ഉപയോഗിക്കുന്ന ടോക്കാണുകളും കോയിനുകളുമാണ്.ഒന്നര ലക്ഷം രൂപയോളം ഇവരിൽ നിന്നും കണ്ടെടുത്തു.തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വതിലായിരുന്നു റെയ്ഡ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles