Friday, January 10, 2025

Top 5 This Week

Related Posts

തൊടുപുഴ ന്യൂമാൻ കോളജ്, അസോസിയേറ്റ് പ്രഫസർ എം.ജി. സോബ (55,) നിര്യാതയായി

മൃതദേഹം ് (07.04.2023, വെള്ളി) ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ തൊടുപുഴ ന്യൂമാൻ കോളജിൽ പൊതുദർശനത്തിന് വയ്ക്കും.

കട്ടപ്പന : തൊടുപുഴ ന്യൂമാൻ കോളജ്, അസോസിയേറ്റ് പ്രഫ. (ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്സ്,) എം.ജി. സോബ (55,) നിര്യാതയായി. ഇതേ കോളേജിലെ റിട്ട. എച്ച്ഒഡി, കൊച്ചറ ഇലഞ്ഞിപ്പുറം ഡോ. എ.പി. ഫിലിപ്പിന്റെ ഭാര്യയാണ്. മൃതദേഹം ് (07.04.2023, വെള്ളി) ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ തൊടുപുഴ ന്യൂമാൻ കോളജിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാരം ശനി (08.04.2023 ) 11ന് കൊച്ചറയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പഴയ കൊച്ചറ സെന്റ്. ജോസഫ് ദൈവാലയത്തിൽ. ചങ്ങനാശ്ശേരി മണമേൽ പരേതരായ എം.വി. ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകളാണ്. പരേത മുരിക്കാശേരി പാവനാത്മ കോളജ്, മൂവാറ്റുപുഴ നിർമല കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ : ഗ്രീഷ്മ (മൈലക്കൊമ്പ്, സെന്റ് ജോസഫ് ബിഎഡ് കോളജ്), നിലീമ (ബാംഗ്ലൂർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി), അരോമ (കോഴിക്കോട്, ദേവഗിരി കോളജ്), ജെസ്വിൻ (കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം).

സഹോദരങ്ങൾ : എൽമ (വടക്കേവീട്ടിൽ, തിരുവനന്തപുരം), ജോജി, മാത്തുക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles