തൊടുപുഴ : കുടയത്തൂരിൽ ഉരുൾപ്പൊട്ടി ഒരു കുടുംബത്തിലെ നാലുപേരെ കാണാതായി. ഒരാൾ മരിച്ചു. സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ മാതാവ് തങ്കമ്മയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. സോമൻ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ നാല്മ മണിയോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഫയർഫോഴ്‌സ് , പോലീസ് നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം ഊർജിതമായി നടത്തുന്നു.
ഭയങ്കരമായ രീതിയിൽ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. എന്നാൽ മണിക്കൂറുകൾ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. ഇടുക്കി എം. പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉൾപ്പെടെ യുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു